Tuesday, 3 May 2011

പാന്‍ കാര്‍ഡ്.(pan card how to apply)


                                   നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്‍ 

സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച 

പുതിയ മാര്‍ഗമാണ് പാന്‍ കാര്‍ഡ്. ഓരോ പൗരനും ഒരു നമ്പര്‍ എന്ന 

രീതിയില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്‍ കാര്‍ഡ് 

നല്‍കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്‍കാര്‍ഡ് 

നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്‍ 

കണക്ഷന്‍ എടുക്കുന്നതിനാവട്ടെ, പാന്‍കാര്‍ഡുണ്ടെങ്കില്‍ വേറെ തിരിച്ചറിയല്‍ 

രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.എന്നാല്‍, പാന്‍കാര്‍ഡിന് 

അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും 

വഴിയോരങ്ങളില്‍  ഉള്ള ചില പോസ്റ്ററുകളിലാവും അവസാനിക്കുക. പാന്‍ 

കാര്‍ഡ് ലഭിക്കുന്നതിനായി ബന്ധപ്പെടുക എന്നെഴുതിയ ഈ പോസ്റ്ററുകളില്‍ 

കൊടുത്ത നമ്പറുമായി ബന്ധപ്പെടുമ്പോള്‍ പലപ്പോഴും അമിതമായ സേവന 

ചാര്‍ജ് നല്‍കേണ്ടിയും വരും. ഇത്തരം നഷ്ടങ്ങളൊഴിവാക്കി സ്വന്തമായി പാന്‍ 

കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.




പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനായി അപേക്ഷാ ഫോറം(ഫോം 49 എ) 

ഡൗണ്‍ ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ആദായ നികുതി 

വകുപ്പിന്റെ തന്നെ വെബ്‌സൈറ്റ് 

സന്ദര്‍ശിക്കാംhttp://www.incometaxindia.gov.in/archive/form49ae.pdf അല്ലാത്ത പക്ഷം 

യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്‌സൈറ്റില്‍ ഇത് ഡൗണ്‍ ലോഡ് 

ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.htmlഎന്‍.എസ്.ഡിഎല്ലിന്റെ 

വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ 

നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ 

തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ 

നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും 

ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായി 

https://tin.tin.nsdl.com/pan/Instructions49A.html#instruct_form49A എന്ന ലിങ്കില്‍ ക്ലിക്ക് 

ചെയ്താല്‍ മതി. ഇതൊന്നുമല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷ 

അയക്കാനുള്ള സൗകര്യം യു.ടി.ഐ, എന്‍.എസ്.ഡി.എല്‍ വെബ്‌സൈറ്റുകളിലുണ്ട്. അതേസമയം, ഓണ്‍ലൈന്‍ വഴി അപേക്ഷ 

സമര്‍പ്പിക്കുന്ന സമയത്ത് അക്‌നോളജ്‌മെന്റ് ഫോം പ്രിന്റ് ചെയ്ത് 

സൂക്ഷിക്കാന്‍ മറക്കരുത്.



ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോഴുണ്ടാവുന്ന മറ്റൊരു ബുദ്ധിമുട്ട് 

ഏരിയാ കോഡും അസസിങ്ങ് ഓഫീസര്‍ കോഡും രേഖപ്പെടുത്തുന്നതിലാണ് . 

ഇത് സൈറ്റുകളില്‍ തന്നെ തിരയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നത് 

പ്രത്യേകം ഓര്‍ക്കണം. അല്ലെങ്കില്‍ ഇതിനായി പാന്‍ സേവന കേന്ദ്രങ്ങളുടെ 

സഹായം തേടാം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ 

ഫോറത്തിനോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ 

രേഖയും സമര്‍പ്പിക്കാന്‍ മറക്കരുത്. എസ്.എസ്.എല്‍.സി ബുക്കിന്റെയോ, 

ഡ്രൈവിങ് ലൈസന്‍സിന്റേയോ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയായി 

നല്‍കാവുന്നതാണ്. അപേക്ഷ പൂര്‍ത്തിയിക്കഴിഞ്ഞാല്‍ ഇത് 

എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന 

കേന്ദ്രങ്ങളിലോ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്ന 

പൗരന്‍മാര്‍ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 744 രൂപയുമാണ് ആദായ 

നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.



അടുത്തുള്ള എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങള്‍ 

കണ്ടെത്തുന്നതിനായിhttp://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്‍ 

ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്‍ സേവന കേന്ദ്രങ്ങള്‍ 

കണ്ടെത്തുവാന്‍http://www.utitsl.co.in/utitsl/site/contacts.jsp സന്ദര്‍ശിക്കാം.




No comments:

Post a Comment