ഫെയ്‌സ്ബുക്ക്; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഇന്ന് സ്‌കൂളില്‍ പഠിക്കുന്ന കൊച്ചു കുട്ടിക്കു പോലുമുണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സ്വന്തമായി അംഗത്വം. ഇതിന് ചെലവൊന്നുമില്ലാത്തതുകൊണ്ടു തന്നെ എല്ലാവരും കാര്യമായി അതിലേക്കു വരാറുമുണ്ട്. ഇക്കാര്യത്തില്‍ മുന്നിലാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ ഫെയ്‌സ്ബുക്കിലെ ചതിക്കുഴികളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ട് ഈ മുഖപുസ്തകത്തില്‍.
ഡിഫോള്‍ട്ട് സെറ്റിങ്‌സില്‍ എപ്പോഴും സെറ്റില്‍ ചെയ്യരുത്. ഫെയ്‌സ്ബുക്കിന്റെ അണിയറയിലുള്ളവര്‍ക്ക് അതിലെ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ലോകത്തെ അറിയിക്കാനാവും താത്പര്യം. കൂടുതല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ തയാറാവുമ്പോള്‍ അതിലേക്കു കണക്റ്റ് ചെയ്യുന്നവരുടേയും എണ്ണം കൂടും. എല്ലാക്കാര്യങ്ങളും എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്യുന്നതു നല്ലതല്ല.
ഫെയ്‌സ്ബുക്ക് പേജെടുത്ത് സ്‌ക്രീനിന്റെ റൈറ്റ് ടോപ്പിലുള്ള അക്കൗണ്ടില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് പ്രൈവസി സെറ്റിങ്‌സ് എടുക്കാം. അതില്‍ റെക്കമെന്റഡ് സെറ്റിങ്‌സാണ് അപ്ലെ ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ്, ഫോട്ടോ, ബയോ, ഫേവറിറ്റ് ക്വട്ടേഷന്‍, ഫാമിലി, റിലേഷന്‍ഷിപ് ഡീറ്റെയ്ല്‍സ് എന്നിവ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ടാഗ് ചെയ്തിരിക്കുന്ന ഫോട്ടോസ് ആന്‍ഡ് വിഡിയോസ്, റിലിജിയസ് ആന്‍ഡ് പൊളിറ്റിക്കല്‍ വ്യൂസ്, ബെര്‍ത്ത് ഡെ തുടങ്ങിയവ ഫ്രണ്ട്‌സിന്റെ ഫ്രണ്ട്‌സിന് അറിയാം. ഇതൊക്കെ മാറ്റി എല്ലാത്തിലും ഫ്രണ്ട്‌സ് ഒണ്‍ലി എന്ന് ക്ലിക് ചെയ്താല്‍ പ്രശ്‌നം സോള്‍വ്ഡ്. ഫെയ്‌സ്ബുക്കിലെ സുഹൃത്തിനോടു കാര്യങ്ങള്‍ പറയുന്നതുപോലെ മറ്റ് വെബ് സെര്‍ച്ചുകളിലും ഇതു വരാതിരിക്കാന്‍ നോക്കണം.
മറ്റു സെര്‍ച്ച് എന്‍ജിനുകളില്‍ ഈ വിവരങ്ങള്‍ വരാതിരിക്കാന്‍, പ്രൈവസി സെറ്റിങ്‌സില്‍ത്തന്നെ ആപ്‌സ് ആന്‍ഡ് വെബ്‌സൈറ്റ്‌സില്‍ ക്ലിക് ചെയ്യുക. അവിടെ പബ്ലിക് സെര്‍ച്ചില്‍, എനേബിള്‍ പബ്ലിക് സെര്‍ച്ച് എന്നത് ഡി ടിക് ചെയ്താല്‍ ആശ്വസിക്കാം. ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ എവിടെ താമസിക്കുന്നുവെന്നോ ഫോണ്‍നമ്പര്‍ എന്താണെന്നോ നല്‍കരുത്.
ഫെയ്‌സ്ബുക്ക് ചില സമയത്തേക്കു മാത്രമുള്ളതാണ്. അതുകൊണ്ടു നോ ഹോം അഡ്രസ്, നോ ഫോണ്‍ നമ്പര്‍. ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിച്ചതിനു ശേഷം അവ ക്ലോസ് ചെയ്താലും നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ അതിലേക്കു പൊയ്‌ക്കൊണ്ടേയിരിക്കും. പേടിക്കണ്ട, അതൊഴിവാക്കാനായി, പ്രൈവസി സെറ്റിങ്‌സിലെ ആപ്‌സില്‍, ഗെയിംസ് ആന്‍ഡ് വെബ്‌സൈറ്റ് എടുത്ത് ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്‌തേക്കുക. നിങ്ങളുടെ അത്ര നല്ലതല്ലാത്ത ചിത്രങ്ങള്‍ വീട്ടുകാരും ബന്ധുക്കളും കാണുന്നതിനോട് അത്ര താത്പര്യമുണ്ടാവില്ല അല്ലേ. അതിനായി പ്രൈവസി സെറ്റിങ്‌സില്‍ ടാഗ് ചെയ്തിരിക്കുന്ന ഫോട്ടോസ് ആന്‍ഡ് വിഡിയോസ് സൂഹൃത്തുക്കള്‍ക്കു മാത്രമാക്കുക.
ഇനിയും പ്രിസൈസാവാന്‍ കസ്റ്റമൈസ് സെറ്റിങ്‌സില്‍ പോവുക. അവിടെ ഫോട്ടോസ് ആന്‍ഡ് വിഡിയോസ് അയാം ടാഗ്ഡ് ഇന്നിന്റെ എഡിറ്റ് സെറ്റിങ്‌സ് ക്ലിക് ചെയ്യുക. കസ്റ്റമൈസ് മെനുവിലൂടെ ആ ചിത്രങ്ങള്‍ കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് നല്‍കാം. ബാങ്കിലെ ആദ്യ സെക്യൂരിറ്റി ചോദ്യമായ ഡേറ്റ് ഒഫ് ബെര്‍ത്ത് എന്നത് ഫെയ്‌സ് ബുക്കില്‍ ലാവിഷായി നല്‍കരുത്. നിങ്ങള്‍ ജനിച്ച വര്‍ഷം മറ്റുള്ളവര്‍ അറിയാനിട വരരുത്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈലില്‍, എഡിറ്റ് പ്രൊഫൈല്‍ ക്ലിക് ചെയ്യുക. അവിടെ ബേസിക് ഇന്‍ഫര്‍മേഷനില്‍ ഷോ മൈ ഫുള്‍ ഡേറ്റ് ഒഫ് ബെര്‍ത്ത് ഇന്‍ മൈ പ്രൊഫൈല്‍, ഷോ ഒണ്‍ലി ഡെ ആന്‍ഡ് മന്ത് ഇന്‍ മൈ പ്രൊഫൈല്‍, ഡോണ്‍ട് ഷോ മൈ ബെര്‍ത്ത്‌ഡെ ഇന്‍ മൈ പ്രൊഫൈല്‍ എന്നിവയില്‍ ഇഷ്ടമനുസരിച്ചു ക്ലിക് ചെയ്യാം.
ബെര്‍ത്ത്‌ഡെ വിഷ് ആഗ്രഹിക്കുന്നവര്‍ക്ക് സെക്കന്‍ഡ് വണ്‍ ചൂസ് ചെയ്യുന്നതാവും നല്ലത്. ഏറ്റവും ഒടുവില്‍ അത്ര തന്നെ പ്രാധാന്യമുള്ളതാണ്, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അധികം പുറത്തു പറയരുത് എന്നത്. ഒരു ഹോളിഡെ ട്രിപ് പോകുന്നതും അത് എവിടേക്കാണെന്നു കൃത്യമായി പറയുന്നതും ചിലപ്പോള്‍ തെറ്റായ ആളുകളില്‍ ചെന്നു ചേരാം. നിങ്ങള്‍ പുറത്തുപോകുന്ന സമയത്ത് വീടു കുത്തിത്തുറന്നു മോഷ്ടിക്കാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്

No comments:
Post a Comment