ലണ്ടന്‍: വില്യം രാജകുമാരന്റെയും കാമുകി കേറ്റ് മിഡില്‍ടണിന്റെയും വിവാഹം ഉത്സവമാക്കുകയാണ് ബ്രിട്ടീഷുകാര്‍. ലക്ഷക്കണക്കിന് ആളുകള്‍ കാത്തിരിക്കുന്ന ഈ ചിടങ്ങിനെതിരെ ലണ്ടനില്‍ പ്രതിഷേധവും നടക്കുന്നുണ്ട്.
കൊട്ടാരം നടത്തുന്ന ആഡംബര വിവാഹത്തിനെതിരേയാണ് ബ്രിട്ടനില്‍ പ്രതിഷേധസ്വരം ഉയരുന്നത്. ബ്രിട്ടന്റെ പൊതു ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന വിവാഹത്തിനെതിരേ ഒട്ടേറെ സംഘടന സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ജനതയുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന വിവാഹം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം. വിവാഹ ദിവസം പൊതു അവധി ആയതിനാല്‍ ജീവനക്കാര്‍ക്ക് ഇരട്ടി വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരും. ഇതു ഖജനാവ് കാലിയാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ വിവാഹത്തിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹവേദിയ്ക്ക് പുറത്ത് ആറു ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിഥികളെയെല്ലാം ആര്‍പ്പുവിളികളോടെയാണ് ജനം സ്വീകരിക്കുന്നത്.
ലോകം മുഴുവനുമായി 200കോടിയോളം ആളുകളാണ് ടിവിയിലൂടെയും മറ്റും വിവാഹച്ചടങ്ങുകള്‍ തത്സമയം കാണുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്.
No comments:
Post a Comment