Tuesday, 3 May 2011

പാന്‍ കാര്‍ഡ്.(pan card how to apply)


                                   നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്‍ 

സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച 

പുതിയ മാര്‍ഗമാണ് പാന്‍ കാര്‍ഡ്. ഓരോ പൗരനും ഒരു നമ്പര്‍ എന്ന 

രീതിയില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്‍ കാര്‍ഡ് 

നല്‍കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്‍കാര്‍ഡ് 

നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്‍ 

കണക്ഷന്‍ എടുക്കുന്നതിനാവട്ടെ, പാന്‍കാര്‍ഡുണ്ടെങ്കില്‍ വേറെ തിരിച്ചറിയല്‍ 

രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.എന്നാല്‍, പാന്‍കാര്‍ഡിന് 

അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും 

വഴിയോരങ്ങളില്‍  ഉള്ള ചില പോസ്റ്ററുകളിലാവും അവസാനിക്കുക. പാന്‍ 

കാര്‍ഡ് ലഭിക്കുന്നതിനായി ബന്ധപ്പെടുക എന്നെഴുതിയ ഈ പോസ്റ്ററുകളില്‍ 

കൊടുത്ത നമ്പറുമായി ബന്ധപ്പെടുമ്പോള്‍ പലപ്പോഴും അമിതമായ സേവന 

ചാര്‍ജ് നല്‍കേണ്ടിയും വരും. ഇത്തരം നഷ്ടങ്ങളൊഴിവാക്കി സ്വന്തമായി പാന്‍ 

കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.




പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനായി അപേക്ഷാ ഫോറം(ഫോം 49 എ) 

ഡൗണ്‍ ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ആദായ നികുതി 

വകുപ്പിന്റെ തന്നെ വെബ്‌സൈറ്റ് 

സന്ദര്‍ശിക്കാംhttp://www.incometaxindia.gov.in/archive/form49ae.pdf അല്ലാത്ത പക്ഷം 

യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്‌സൈറ്റില്‍ ഇത് ഡൗണ്‍ ലോഡ് 

ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.htmlഎന്‍.എസ്.ഡിഎല്ലിന്റെ 

വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ 

നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ 

തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ 

നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും 

ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായി 

https://tin.tin.nsdl.com/pan/Instructions49A.html#instruct_form49A എന്ന ലിങ്കില്‍ ക്ലിക്ക് 

ചെയ്താല്‍ മതി. ഇതൊന്നുമല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷ 

അയക്കാനുള്ള സൗകര്യം യു.ടി.ഐ, എന്‍.എസ്.ഡി.എല്‍ വെബ്‌സൈറ്റുകളിലുണ്ട്. അതേസമയം, ഓണ്‍ലൈന്‍ വഴി അപേക്ഷ 

സമര്‍പ്പിക്കുന്ന സമയത്ത് അക്‌നോളജ്‌മെന്റ് ഫോം പ്രിന്റ് ചെയ്ത് 

സൂക്ഷിക്കാന്‍ മറക്കരുത്.



ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോഴുണ്ടാവുന്ന മറ്റൊരു ബുദ്ധിമുട്ട് 

ഏരിയാ കോഡും അസസിങ്ങ് ഓഫീസര്‍ കോഡും രേഖപ്പെടുത്തുന്നതിലാണ് . 

ഇത് സൈറ്റുകളില്‍ തന്നെ തിരയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നത് 

പ്രത്യേകം ഓര്‍ക്കണം. അല്ലെങ്കില്‍ ഇതിനായി പാന്‍ സേവന കേന്ദ്രങ്ങളുടെ 

സഹായം തേടാം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ 

ഫോറത്തിനോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ 

രേഖയും സമര്‍പ്പിക്കാന്‍ മറക്കരുത്. എസ്.എസ്.എല്‍.സി ബുക്കിന്റെയോ, 

ഡ്രൈവിങ് ലൈസന്‍സിന്റേയോ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയായി 

നല്‍കാവുന്നതാണ്. അപേക്ഷ പൂര്‍ത്തിയിക്കഴിഞ്ഞാല്‍ ഇത് 

എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന 

കേന്ദ്രങ്ങളിലോ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്ന 

പൗരന്‍മാര്‍ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 744 രൂപയുമാണ് ആദായ 

നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.



അടുത്തുള്ള എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങള്‍ 

കണ്ടെത്തുന്നതിനായിhttp://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്‍ 

ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്‍ സേവന കേന്ദ്രങ്ങള്‍ 

കണ്ടെത്തുവാന്‍http://www.utitsl.co.in/utitsl/site/contacts.jsp സന്ദര്‍ശിക്കാം.




Monday, 2 May 2011

Karikku Pudding recipe







Ingredients for Karikku Pudding recipe


Tender coconut pulp    -  from 4nos
Condensed milk         - 1/2tin
Sugar                  - 2tbsp
Gelatin                - 1/2 tsp
Milk                   - 5 tbsp
Casewnuts, finely chopped- to decorate

Preparation of Karikku Pudding recipe

Beat tender coconut pulp with sugar till it is soft. Mix milk and condensed milk,warm it and keep aside. Dissolve Gelatin in  1 tbsp of hot milk and add to the warm milk mix. Stirr in the beaten coconut pulp, and mix thoroughly. Pour into a fine mould and keep in freezer for 6 hours. Then remove from freezer and store in the lower compartment. Serve decorated with chopped nuts.

Chicken Biriyani recipe










Ingredients for Chicken Biriyani recipe


1.Basmati rice                   1 cup
2.Chicken pieces              ½ chicken
3. Ghee                               4 tsp
4.cinnamon                       1 small piece
5.cardamom                      3
6.cloves                              2 or 3
7.big onion                        2
8. ani seeds                      1 pinch
9. Cashews                      4
6. Raisins                          3
7.Cooking oil                     as required
8.green chillies                 2
9. Curry leaves or
 coriander leaves             1 stalk
10 Pepper powder           1 tsp
11. Coriander powder     1 ½ tsp
12.turmeric powder          ¾ tsp


Preparation of Chicken Biriyani recipe


1.Wash chicken pieces properly. 2. Chop 1 ½ onion length wise .3. Chop green chillies, ginger, garlic, curry leaves or coriander leaves in small size. 4. Pour oil in a cooking pan and add the above chopped items and saute for sometime. In the meanwhile fry masalas and mash it, so that we’ll have a fresh flavour. If needed, we can add a small tomato in the pan and saute for some more time. Then add mashed masalas and keep the flame low Add pepper powder, coriander powder, and turmeric powder. Saute for sometime. After that add chicken pieces in to it, add water as required in to it and boil till it gets cooked.

Wash rice properly and strain it for not having any stones. And strain the water from it. In the meanwhile, Chop ½ onion in a very thin manner. Heat up a pan and pour ghee. Fry cashewnuts, raisins, and onions. Keep it aside. Then add rice in to the pan. if we want more ghee , add it accordingly . Fry rice till a splutter sound is heard. Then add 2 ½ cups of hot water in to it. Put sufficient salt, aniseeds, cardamom, cloves, and cinnamon. If the rice is not properly cooked, add some more hot water and cook till water is drained. Place an oven dish and layer the rice and chicken. On the top of it, garnish with fried onion, cashews and raisins. Bake it at a low temperature for 5 or 10 minutes. Delicious chicken biriyani is ready to eat . Serve it with side dishes. 



Chicken manjuriyan recipe




Ingredients for Chicken manjuriyan recipe


1) 1 kg of small pieces of chicken
2) Soy Sauce - 300 gms
3) 200 gms Ginger cut into small pieces
4) 300gms Garlic cut into small pieces
5) Coriander leaves
6)1 Onion cut into long pieces
7) All purpose flour - 200 gms
8) Egg - 1
9) Bell pepper - 1 cut into small pieces
10) Agin-o-motto - a pinch
11) chilli powder, salt, black pepper to taste

Preparation of Chicken manjuriyan recipe

1) Mix the all purpose flour, beaten egg, ginger garlic paste, salt, chilli powder to make a paste.
2) Add the chicken to the paste and let it for 45 minutes
3) Heat some oil in a pan and deep fry the chicken.
4) Heat a little oil in a pan and fry the onions, bell pepper, ginger and garlic pieces.
5) Add the soy sauce and let it boil
6) Add the fried chicken pieces to the boiling mixture.
7) Add the agin-o-motto and coriander leaves.

ബിന്‍ ലാദന്റെ മരണം യു.എസ്‌.പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്ഥിരീകരിച്ചു


      






ലാദന്‍ 



                               ബിന്‍ ലാദന്റെ മരണം യു.എസ്‌.പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്ഥിരീകരിച്ചു. യു.എസിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ നടത്തിയ സൈനിക ഓപ്പറേഷനിലാണ്‌ ലാദനെ വധിച്ചതെന്ന്‌ ലാദന്റെ മരണം പ്രഖ്യാപിക്കാനായി ഒബാമ വൈറ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഐഎ നടത്തിയ ഓപ്പറേഷനില്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ ഒളിത്താവളത്തില്‍വെച്ചാണ്‌ ലാദനെ വധിച്ചത്‌. ലാദന്റെ മൃതദേഹം അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്‌ടെന്നും ഒബാമ പറഞ്ഞു. 

ബിന്‍ ലാദനെ പിടികൂടാനുള്ള പ്രത്യേക സൈനിക നടപടിയ്‌ക്ക്‌ കഴിഞ്ഞ ആഴ്‌ചയിലാണ്‌ തുടക്കം കുറിച്ചതെന്ന്‌ ഒബാമ പറഞ്ഞു. സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്‌ ഇരയായവര്‍ക്ക്‌ ഒരു ദശാബ്ദത്തിനുശേഷം നീതി ലഭിച്ചുവെന്ന്‌ ഒബാമ കൂട്ടിച്ചേര്‍ത്തു. ഭീകരതക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ്‌ ലാദന്റെ വധമെന്നും ഒബാമ പറഞ്ഞു. 

മാനവികതയ്‌ക്കെതിരായ ആക്രമണത്തിനുള്ള മറുപടിയാണു ഒസാമയുടെ വധം. ഇസ്ലാമുമായല്ല, മനുഷ്യരാശിക്കു നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെയാണ്‌ യുഎസ്‌ യുദ്ധം പ്രഖ്യാപിച്ചതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചരിത്രദിനമാണിന്ന്‌. ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നല്‍കിയ പിന്തുണയെ അഭിനന്ദിക്കുന്നു. ഇസ്ലാമുമായി ഒരിക്കലും അമേരിക്ക യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്നും ഒബാമ വ്യക്തമാക്കി. ലാദന്റെ മരണം സ്ഥിരീകരിച്ചതോടെ യു.എസില്‍ ജനങ്ങള്‍ വൈറ്റ്‌ഹൈസിനു മുന്നില്‍ വിജയാഘോഷം നടത്തി. പതാകയുയര്‍ത്തിയും ആഹ്ലാദാരവങ്ങള്‍ മുഴക്കിയുമാണ്‌ അമേരിക്കന്‍ ജനത ലാദന്റെ മരണം ആഘോഷിക്കുന്നത്‌. 

2001 സെപ്‌റ്റംബര്‍ 11 ന്‌ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു പുറമെ 1998 ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തിനും, 2000 ല്‍ യമനില്‍വച്ച്‌ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്‌.എസ്‌ കോളിനുനേരെ ഉണ്‌ടായ ബോംബാക്രമണത്തിനും പിന്നില്‍ ബിന്‍ ലാദനാണെന്നാണ്‌ അമേരിക്ക കരുതുന്നത്‌. 

1957 മാര്‍ച്ച്‌ 10ന്‌ സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ്‌ ഒസാമ ബിന്‍ ലാദന്‍ ജനിച്ചത്‌. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ്‌ ബിന്‍ അവാദ്‌ ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്‌. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട്‌ കിംഗ്‌ അബ്ദുള്‍ അസീസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിലും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിലും ബിരുദം നേടി. 
1979ല്‍ ലാദന്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. എന്നാല്‍ ബിരുദത്തിന്‌ പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ലാദന്‍ കോളേജ്‌ വിട്ടതായും റിപ്പോര്‍ട്ടുകളുണ്‌ട്‌. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന്‌ താല്‌പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍. 

1974ല്‍ പതിനേഴാമത്തെ വയസ്സിലാണ്‌ ലാദന്‍ ആദ്യഭാര്യയായ നജ്‌വ ഘാനത്തെ വിവാഹം കഴിക്കുന്നത്‌.






ലാദന്‍ വീണത് 40 മിനിറ്റ് ഓപ്പറേഷനില്‍





അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ 40 മിനിറ്റ് നീണ്ട സൈനിക നടപടിക്ക് ഒടുവിലാണ് വധിച്ചതെന്ന് റിപ്പോര്‍ട്ട്. ലാദന്‍ തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്നും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വന്ന അനൌദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് ലാദന്‍ അല്ല എന്ന അവകാശവാദവുമായി അല്‍-ക്വൊയ്ദയോ മറ്റ് ഭീകര സംഘടനകളോ രംഗത്ത് വന്നിട്ടില്ല.

ഓഗസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിലെ ലാദന്റെ ഒളിസങ്കേതത്തെ കുറിച്ച് യുഎസിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം, യുഎസ് പാകിസ്ഥാനുമായി പോലും പങ്കുവച്ചിരുന്നില്ല. അവസാന ഓപ്പറേഷനും യുഎസ് സൈന്യം നേരിട്ടാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് യുഎസ് ഹെലികോപ്ടറുകളാണ് സൈനിക നടപടികളില്‍ പങ്കെടുത്തത്. അമേരിക്കന്‍ ആക്രമണത്തില്‍ ലാദനും മറ്റ് മൂന്ന് പുരുഷന്‍‌മാരും ഒരു വനിതയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാദന്റെ രണ്ട് ഭാര്യമാരെയും മക്കളെയും നാല് അനുയായികളെയും യുഎസ് സൈന്യം അറസ്റ്റ് ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഓപ്പറേഷനില്‍ ഒരു ഹെലികോപ്ടറിന് കേടുപറ്റി. എന്നാല്‍, യുഎസ് സൈനികര്‍ക്ക് ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. 


Sunday, 1 May 2011

വില്യംരാജകുമാരന്റെ വിവാഹത്തിനെതിരെ !!!!!!!!!!!!!!!













ലണ്ടന്‍: വില്യം രാജകുമാരന്റെയും കാമുകി കേറ്റ് മിഡില്‍ടണിന്റെയും വിവാഹം ഉത്സവമാക്കുകയാണ് ബ്രിട്ടീഷുകാര്‍. ലക്ഷക്കണക്കിന് ആളുകള്‍ കാത്തിരിക്കുന്ന ഈ ചിടങ്ങിനെതിരെ ലണ്ടനില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. 


കൊട്ടാരം നടത്തുന്ന ആഡംബര വിവാഹത്തിനെതിരേയാണ് ബ്രിട്ടനില്‍ പ്രതിഷേധസ്വരം ഉയരുന്നത്. ബ്രിട്ടന്റെ പൊതു ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന വിവാഹത്തിനെതിരേ ഒട്ടേറെ സംഘടന സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് ജനതയുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന വിവാഹം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം. വിവാഹ ദിവസം പൊതു അവധി ആയതിനാല്‍ ജീവനക്കാര്‍ക്ക് ഇരട്ടി വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരും. ഇതു ഖജനാവ് കാലിയാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയില്‍ വിവാഹത്തിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹവേദിയ്ക്ക് പുറത്ത് ആറു ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിഥികളെയെല്ലാം ആര്‍പ്പുവിളികളോടെയാണ് ജനം സ്വീകരിക്കുന്നത്.

ലോകം മുഴുവനുമായി 200കോടിയോളം ആളുകളാണ് ടിവിയിലൂടെയും മറ്റും വിവാഹച്ചടങ്ങുകള്‍ തത്സമയം കാണുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്.

facebook

ഫെയ്‌സ്ബുക്ക്‌; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

ഇന്ന് സ്‌കൂളില്‍ പഠിക്കുന്ന കൊച്ചു കുട്ടിക്കു പോലുമുണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സ്വന്തമായി അംഗത്വം. ഇതിന് ചെലവൊന്നുമില്ലാത്തതുകൊണ്ടു തന്നെ എല്ലാവരും കാര്യമായി അതിലേക്കു വരാറുമുണ്ട്. ഇക്കാര്യത്തില്‍ മുന്നിലാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍ ഫെയ്‌സ്ബുക്കിലെ ചതിക്കുഴികളെക്കുറിച്ച് ആരും അത്ര ബോധവാന്മാരല്ല. ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ട് ഈ മുഖപുസ്തകത്തില്‍.

ഡിഫോള്‍ട്ട് സെറ്റിങ്‌സില്‍ എപ്പോഴും സെറ്റില്‍ ചെയ്യരുത്. ഫെയ്‌സ്ബുക്കിന്റെ അണിയറയിലുള്ളവര്‍ക്ക് അതിലെ അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ലോകത്തെ അറിയിക്കാനാവും താത്പര്യം. കൂടുതല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ തയാറാവുമ്പോള്‍ അതിലേക്കു കണക്റ്റ് ചെയ്യുന്നവരുടേയും എണ്ണം കൂടും. എല്ലാക്കാര്യങ്ങളും എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്യുന്നതു നല്ലതല്ല.

ഫെയ്‌സ്ബുക്ക് പേജെടുത്ത് സ്‌ക്രീനിന്റെ റൈറ്റ് ടോപ്പിലുള്ള അക്കൗണ്ടില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് പ്രൈവസി സെറ്റിങ്‌സ് എടുക്കാം. അതില്‍ റെക്കമെന്റഡ് സെറ്റിങ്‌സാണ് അപ്ലെ ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ്, ഫോട്ടോ, ബയോ, ഫേവറിറ്റ് ക്വട്ടേഷന്‍, ഫാമിലി, റിലേഷന്‍ഷിപ് ഡീറ്റെയ്ല്‍സ് എന്നിവ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ടാഗ് ചെയ്തിരിക്കുന്ന ഫോട്ടോസ് ആന്‍ഡ് വിഡിയോസ്, റിലിജിയസ് ആന്‍ഡ് പൊളിറ്റിക്കല്‍ വ്യൂസ്, ബെര്‍ത്ത് ഡെ തുടങ്ങിയവ ഫ്രണ്ട്‌സിന്റെ ഫ്രണ്ട്‌സിന് അറിയാം. ഇതൊക്കെ മാറ്റി എല്ലാത്തിലും ഫ്രണ്ട്‌സ് ഒണ്‍ലി എന്ന് ക്ലിക് ചെയ്താല്‍ പ്രശ്‌നം സോള്‍വ്ഡ്. ഫെയ്‌സ്ബുക്കിലെ സുഹൃത്തിനോടു കാര്യങ്ങള്‍ പറയുന്നതുപോലെ മറ്റ് വെബ് സെര്‍ച്ചുകളിലും ഇതു വരാതിരിക്കാന്‍ നോക്കണം.

മറ്റു സെര്‍ച്ച് എന്‍ജിനുകളില്‍ ഈ വിവരങ്ങള്‍ വരാതിരിക്കാന്‍, പ്രൈവസി സെറ്റിങ്‌സില്‍ത്തന്നെ ആപ്‌സ് ആന്‍ഡ് വെബ്‌സൈറ്റ്‌സില്‍ ക്ലിക് ചെയ്യുക. അവിടെ പബ്ലിക് സെര്‍ച്ചില്‍, എനേബിള്‍ പബ്ലിക് സെര്‍ച്ച് എന്നത് ഡി ടിക് ചെയ്താല്‍ ആശ്വസിക്കാം. ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ എവിടെ താമസിക്കുന്നുവെന്നോ ഫോണ്‍നമ്പര്‍ എന്താണെന്നോ നല്‍കരുത്.

ഫെയ്‌സ്ബുക്ക് ചില സമയത്തേക്കു മാത്രമുള്ളതാണ്. അതുകൊണ്ടു നോ ഹോം അഡ്രസ്, നോ ഫോണ്‍ നമ്പര്‍. ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിച്ചതിനു ശേഷം അവ ക്ലോസ് ചെയ്താലും നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ അതിലേക്കു പൊയ്‌ക്കൊണ്ടേയിരിക്കും. പേടിക്കണ്ട, അതൊഴിവാക്കാനായി, പ്രൈവസി സെറ്റിങ്‌സിലെ ആപ്‌സില്‍, ഗെയിംസ് ആന്‍ഡ് വെബ്‌സൈറ്റ് എടുത്ത് ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്‌തേക്കുക. നിങ്ങളുടെ അത്ര നല്ലതല്ലാത്ത ചിത്രങ്ങള്‍ വീട്ടുകാരും ബന്ധുക്കളും കാണുന്നതിനോട് അത്ര താത്പര്യമുണ്ടാവില്ല അല്ലേ. അതിനായി പ്രൈവസി സെറ്റിങ്‌സില്‍ ടാഗ് ചെയ്തിരിക്കുന്ന ഫോട്ടോസ് ആന്‍ഡ് വിഡിയോസ് സൂഹൃത്തുക്കള്‍ക്കു മാത്രമാക്കുക.

ഇനിയും പ്രിസൈസാവാന്‍ കസ്റ്റമൈസ് സെറ്റിങ്‌സില്‍ പോവുക. അവിടെ ഫോട്ടോസ് ആന്‍ഡ് വിഡിയോസ് അയാം ടാഗ്ഡ് ഇന്നിന്റെ എഡിറ്റ് സെറ്റിങ്‌സ് ക്ലിക് ചെയ്യുക. കസ്റ്റമൈസ് മെനുവിലൂടെ ആ ചിത്രങ്ങള്‍ കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് നല്‍കാം. ബാങ്കിലെ ആദ്യ സെക്യൂരിറ്റി ചോദ്യമായ ഡേറ്റ് ഒഫ് ബെര്‍ത്ത് എന്നത് ഫെയ്‌സ് ബുക്കില്‍ ലാവിഷായി നല്‍കരുത്. നിങ്ങള്‍ ജനിച്ച വര്‍ഷം മറ്റുള്ളവര്‍ അറിയാനിട വരരുത്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈലില്‍, എഡിറ്റ് പ്രൊഫൈല്‍ ക്ലിക് ചെയ്യുക. അവിടെ ബേസിക് ഇന്‍ഫര്‍മേഷനില്‍ ഷോ മൈ ഫുള്‍ ഡേറ്റ് ഒഫ് ബെര്‍ത്ത് ഇന്‍ മൈ പ്രൊഫൈല്‍, ഷോ ഒണ്‍ലി ഡെ ആന്‍ഡ് മന്ത് ഇന്‍ മൈ പ്രൊഫൈല്‍, ഡോണ്‍ട് ഷോ മൈ ബെര്‍ത്ത്‌ഡെ ഇന്‍ മൈ പ്രൊഫൈല്‍ എന്നിവയില്‍ ഇഷ്ടമനുസരിച്ചു ക്ലിക് ചെയ്യാം.

ബെര്‍ത്ത്‌ഡെ വിഷ് ആഗ്രഹിക്കുന്നവര്‍ക്ക് സെക്കന്‍ഡ് വണ്‍ ചൂസ് ചെയ്യുന്നതാവും നല്ലത്. ഏറ്റവും ഒടുവില്‍ അത്ര തന്നെ പ്രാധാന്യമുള്ളതാണ്, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അധികം പുറത്തു പറയരുത് എന്നത്. ഒരു ഹോളിഡെ ട്രിപ് പോകുന്നതും അത് എവിടേക്കാണെന്നു കൃത്യമായി പറയുന്നതും ചിലപ്പോള്‍ തെറ്റായ ആളുകളില്‍ ചെന്നു ചേരാം. നിങ്ങള്‍ പുറത്തുപോകുന്ന സമയത്ത് വീടു കുത്തിത്തുറന്നു മോഷ്ടിക്കാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്